Your Image Description Your Image Description

ചെന്നൈ: വിധിന്യായങ്ങളെല്ലാം പുറപ്പെടുവിച്ചത് താനല്ല, ദൈവമാണെന്ന മുൻ ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദമാകുന്നു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. സൊക്കലിംഗമാണ് ദൈവമായ മുരുകനാണ് വിധികളെല്ലാം പറഞ്ഞതെന്ന് പ്രസം​ഗിച്ച് വിവാദ നായകനായിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. സൊക്കലിംഗം, ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ നടന്ന ചടങ്ങിൽ പ്രസം​ഗിക്കവെയാണ് വിവാദ പരാമർശം നടത്തിയത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു സൊക്കലിംഗം.

28 വർഷമായി ജുഡീഷ്യറിക്കൊപ്പം സഞ്ചരിച്ച താൻ ഒരു ലക്ഷത്തിലധികം വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാൽ, അതൊക്കെ നടത്തിയത് ദൈവമായ മുരുകനാണെന്നുമായിരുന്നു ജസ്റ്റിസ് പറഞ്ഞത്. “ഞാൻ പ്രഖ്യാപിച്ച ഒരു ലക്ഷത്തിലധികം വിധിന്യായങ്ങളിൽ ഒന്നുപോലും ഞാനായിട്ടു പറഞ്ഞതല്ല. എല്ലാം മുരുകൻ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. മുരുകൻ എന്തു പറഞ്ഞുവോ അതായിരുന്നു വിധിന്യായങ്ങളെല്ലാം. ന്യായാധിപന്റെ പദവിപോലും എനിക്കു നൽകിയത് മുരുകനാണ്. സത്യവും സത്യസന്ധതയും ഉള്ളിടത്ത് മുരുകൻ വരും. കണ്ണടച്ച് വിളിച്ചാൽ ഹൃദയം നല്ലതാണെങ്കിൽ മുരുകൻ വന്നിരിക്കും. ഭക്തിപോലെ പ്രാധാന്യമേറിയതാണ് ദാനധർമങ്ങൾ” -ജസ്റ്റിസ് സൊക്കലിംഗം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *