Your Image Description Your Image Description

അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ് സ്വർണവില. ഓരോ ദിവസം പുതിയ പുതിയ റെക്കോർഡ് ആണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. 960 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ ഉയർന്നത്. 61840 രൂപയാണ് ഒരു പവന് ഇന്ന് നൽകേണ്ടത്. 7730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. സ്വർണവില ഇങ്ങനെ കുതിച്ചുയരുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കരണങ്ങളാണുള്ളത്. അന്താരാഷ്ട്ര, ആഭ്യന്തര സംഭവവികാസങ്ങളാണ് സ്വർണവില കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങൾ.

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് ഇതിൽ പ്രധാനം. ഭൗമ രാഷ്ട്ര സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നതിന്റെ സൂചനയാണ് ട്രംപിന്റെ പുതിയ നയങ്ങൾ നൽകുന്നത്. കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ സുഹൃദ്‍രാഷ്ട്രങ്ങളോടടക്കം ‘തീരുവ രാഷ്ട്രീയം’ പ്രധാന ആയുധമായി ട്രംപ് പരിഗണിക്കുന്നതും അന്താരാഷ്ട്ര സാമ്പത്തിക രംഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായി 86.64 ലേക്ക് എത്തിയതും നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണ വിലവർധനവിനുള്ള മറ്റു രണ്ട് കാരണങ്ങൾ.

ആറ് ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ബജറ്റിൽ രണ്ടുശതമാനം കൂട്ടുമെന്നുള്ള അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
അതേസമയം, ഗോൾഡ് മൊണിറ്റൈസേഷൻ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിൽ വരുത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള 25,000ത്തിലധികം ടൺ സ്വർണം പുനരുപയോഗത്തിനായി തുറന്ന വിപണിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇറക്കുമതി കുറയുകയും കറൻസി കരുത്താർജിക്കുകയും സമ്പദ് വ്യവസ്ഥക്ക് ഗുണകരമാവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *