Your Image Description Your Image Description

രാജ്യത്തിന് ചുറ്റുമുള്ള അന്താരാഷ്ട്ര സമുദ്രത്തിന് മുകളിലൂടെ റഷ്യന്‍ ബോംബറുകള്‍ പറന്നുവെന്ന് സ്ഥിരീകരിച്ച് ജപ്പാന്‍. ഇതോടെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പ്രത്യാക്രമണം നടത്താന്‍ ജാഗ്രതയോടെ സന്നദ്ധരായെന്നും ജപ്പാന്‍ സര്‍ക്കാരിന്റെ ഉന്നത വക്താവ് അറിയിച്ചു. റഷ്യന്‍ സൈനിക ബോംബറുകളും യുദ്ധവിമാനങ്ങളും ഒഖോത്സ്‌ക്, ജപ്പാന്‍ കടലുകളില്‍ വട്ടമിട്ട് നിരീക്ഷം നടത്തിയതായി ജപ്പാന്‍ അറിയിച്ചു. റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായി പറയാന്‍ പ്രയാസമാണ്. എന്നാല്‍ ജപ്പാന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം തുടര്‍ച്ചയായി സജീവമാണെന്നും ജപ്പാന്‍ ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബറില്‍ റഷ്യന്‍ യുദ്ധവിമാനം ടെറിട്ടോറിയല്‍ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ജപ്പാന്‍ റഷ്യയോട് ഉന്നയിച്ചിരുന്നു. എന്നാല്‍ റഷ്യ ഇത് നിഷേധിക്കുകയും ചെയ്തു. അതേസമയം, പ്രദേശത്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും പട്രോളിംഗ് തുടരമെന്നും ജപ്പാന്‍ പ്രതിനിധി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, ജപ്പാന്‍ കടലിലെയും ഒഖോത്സ്‌ക് കടലിലെയും അന്താരാഷ്ട്ര ജലത്തിന് മുകളിലൂടെ രണ്ട് ലോംഗ് റേഞ്ച് ബോംബറുകള്‍ പറന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച ടെലിഗ്രാമില്‍ അറിയിച്ചു. റഷ്യന്‍ ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ രണ്ട് ടുപോളേവ് -95 വിമാനങ്ങള്‍ എട്ട് മണിക്കൂറിലധികം ജപ്പാന്‍ പ്രദേശത്ത് ഉണ്ടായിരുന്നതായുള്ള വീഡിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *