Your Image Description Your Image Description

തിരുവനന്തപുരം : ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം. കുട്ടിയുടെ കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല എന്നതാണ് ഇന്‍ക്വസ്റ്റിലെ പ്രാഥമിക നിഗമനം.

കുട്ടിയെ അപായപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാവാം എന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ കഴിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനമാകൂ.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *