Your Image Description Your Image Description

ആലപ്പുഴ : സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ആലപ്പുഴയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിലേക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യവും അധ്യാപനമികവും പ്രവർത്തി പരിചയവുമുള്ള സ്ട്രീം എക്സ്പേർട്ടിനെ ആവശ്യമുണ്ട്.

സ്ട്രീം ഹബ് ഇന്നവേഷൻ ലാബുകളെ പ്രവർത്തിപ്പിക്കുക അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ.

തിരഞ്ഞെടുക്കപ്പെട്ടാൽ ആലപ്പുഴയിലെ തുറവൂർ, ആലപ്പുഴ, ചേർത്തല ബിആർസികളിലാണ് പ്രവർത്തിക്കേണ്ടി വരിക. താല്‌പര്യമുള്ളവർ ബയോഡാറ്റ സഹിതം cv@stream.net.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.അവസാന തീയതി ഫെബ്രുവരി മൂന്ന് .ഫോൺ നമ്പർ: 89219 91106

Leave a Reply

Your email address will not be published. Required fields are marked *