Your Image Description Your Image Description

കാസർഗോഡ് : കാസര്‍കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പില്‍ നിലവിലുള്ള ഓര്‍ഫനേജ് കൗണ്‍സലറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.ഡബ്യൂ ആണ് യോഗ്യത. മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്യൂ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

എം.എസ്.ഡബ്യൂവിന്റെ അഭാവത്തില്‍ കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും സ്ത്രീകളുടേയും മേഖലകളില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എം.എ, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവരെയും മേല്‍ രണ്ട് വിഭാഗങ്ങളില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ട്രൈബല്‍, ഹില്‍, റിമോര്‍ട്ട് ഏരിയയില്‍ കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും സ്ത്രീകളുടേയും എന്നിവരുടെ മേഖലകളില്‍ ഇരുപത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡിഗ്രി യോഗ്യതയുള്ളവരുടെയും പരിഗണിക്കുന്നതാണ്.

അപേക്ഷകര്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ ഫെബ്രുവരി 10ന് മുമ്പായി കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഷോപ്പിങ്ങ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍- 04994255074.

Leave a Reply

Your email address will not be published. Required fields are marked *