Your Image Description Your Image Description

ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു.​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​ലോ​സ് ഫു​ചേ​വി​ച്ചിന്റെ രാജി.

കോ​ൺ​ക്രീ​റ്റു​കൊ​ണ്ടു നി​ർ​മി​ച്ച മേ​ലാ​പ്പ് ത​ക​ർ​ന്നു​വീ​ണു 15 പേ​ർ മ​രി​ച്ച​തി​ശേ​ഷം ഫു​ചേ​വി​ച്ചി​നെ​തി​രേ ആ​ഴ്ച​ക​ളോ​ളം നീ​ണ്ട അ​ഴി​മ​തി​വി​രു​ദ്ധ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തു​ട​നീ​ളം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു.പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വു​ജി​ച്ചി​ന്‍റെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തോ​ടു​ള്ള വ്യാ​പ​ക​മാ​യ എ​തി​ർ​പ്പ് ഉയരുന്നിരുന്നു. ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ പ​ല​തും ക​വ​രാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് നേ​രി​ടു​ന്നു​ണ്ട്.

സ്ഥി​തി​ഗ​തി​ക​ൾ ത​ണു​പ്പി​ക്കാ​ൻ ത​ന്‍റെ രാ​ജി കാ​ര​ണ​മാ​ക​ട്ടെ​യെ​ന്നു ഫു​ചേ​വി​ച്ച് മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സെ​ർ​ബി​യ​ൻ പാ​ർ​ല​മെ​ന്‍റ് രാ​ജി സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *