Your Image Description Your Image Description

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ​ഗ്യതയും അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ​ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ​ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം.

27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *