Home » Blog » kerala Mex » തകർത്ത ആണവസമ്പുഷ്ടീകരണ കേന്ദ്രങ്ങൾ ഇറാൻ പുനർനിർമിച്ചിട്ടില്ല: ട്രംപിന്റെ വാദം തള്ളി ഇന്റലിജൻസ് റിപ്പോർട്ട്
war7-680x450

ഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് തകർത്ത ആണവസമ്പുഷ്ടീകരണ കേന്ദ്രങ്ങൾ ഇറാൻ പുനർനിർമിച്ചിട്ടില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇറാൻ ആഴ്ചകൾക്കുള്ളിൽ അണുബോംബ് നിർമിക്കുമെന്നും അതുകൊണ്ട് അടിയന്തര ആക്രമണം അനിവാര്യമാണെന്നും കാട്ടി ഫെബ്രുവരി 28-ന് നടത്തിയ സൈനിക നീക്കത്തെ ഈ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിക്കാൻ നിരത്തിയ കാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലെ ആക്രമണങ്ങൾ ഇറാനെ പ്രതിരോധത്തിലാക്കിയെങ്കിലും അവിടെ ഭരണകൂടം ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നും തുൾസി ഗബാർഡ് ചൂണ്ടിക്കാട്ടി.

ഇറാനിലെ നിലവിലെ സർക്കാർ അധികാരത്തിൽ തുടരുകയാണെങ്കിൽ, യുദ്ധത്തിൽ തകർന്ന സംവിധാനങ്ങളെല്ലാം അവർ ഭാവിയിൽ പുനർനിർമിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള ഭിന്നതകൾ ഈ റിപ്പോർട്ടോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ വഴിയൊരുക്കും.