Your Image Description Your Image Description
ഈരാറ്റുപേട്ട: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഈരാറ്റുപേട്ട ശാഖയുടെ ഔദ്യോഗിക ഉദ്‌ഘാടനം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. കഴിഞ്ഞ വർഷമാണ് ഈരാറ്റുപേട്ടയിൽ ഇസാഫ് ബാങ്ക് ശാഖ പ്രവർത്തനമാരംഭിച്ചത്. ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, കൗൺസിലർ ഡോ. സഹ്‌ല ഫിർദൗസ്, അരുവിത്തുറ സെന്റ്. ജോർജ് ഫെറോന ഇടവക വികാരി സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സഹ്യാദ്രി കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി എംഡി കെ സി ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, മാർക്കറ്റിംഗ് ആൻഡ് പിആർ ഹെഡ് ശ്രീകാന്ത് സി കെ, റീജണൽ ഹെഡ് പ്രദീപ് നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *