Your Image Description Your Image Description

തിരുവനന്തപുരം: റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്തതിന് രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.

ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോൾ ഡിഐജിയായ പി. അജയകുമാർ ജയിലിൽ എത്തിയിരുന്നു. കൂടെ ബോബിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ജയിൽ ചടങ്ങൾ പാലിക്കാതെ ബോബി ചെമ്മണൂരുമായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകി. സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച.

ബോബി ചെമ്മണൂരിന് ഫോൺ ഉപയോഗിക്കാൻ നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൃശൂർ സ്വദേശികളാണ് ബോബിയെ കാണാനെത്തിയത്. പുറത്തുനിന്ന് ആളുകൾ എത്തിയത് ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. മധ്യമേഖലയിലെ ജയിൽ വകുപ്പിന്റെ അധികാരിയായ ഡിഐജി തന്നെ നിയമവിരുദ്ധ പ്രവർത്തനം നടത്തിയത് ഗുരുതര വീഴ്ചയായാണ് സർക്കാർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *