Your Image Description Your Image Description

തിരുവനന്തപുരം: പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ള ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് കെഎസ്ആർടിസിയിലെ സിഎൽആർ ജീവനക്കാർക്ക് ​ഗതാ​ഗത മന്ത്രിയുടെ മുന്നറിയിപ്പ്. വൃത്തിയായി സൂക്ഷിക്കുക എന്ന് മാത്രമാണ് നിങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ആ ജോലി ചെയ്യാൻ യോഗ്യരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ പ്രകൃതി’ വാട്സാപ്പ് കൂട്ടായ്മയുമായി ചേർന്ന് ബസ് ടെർമിനലിൽ നടപ്പിലാക്കുന്ന ഗാർഡൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കെ ബി ​ഗണേഷ് കുമാർ സിഎൽആർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.

‘സിഎൽആർ ജീവനക്കാരോട് ആദ്യത്തെ അഭ്യർത്ഥന. നിങ്ങളെ പരിശീലിപ്പിച്ചു. പരിശീലിപ്പിച്ചിട്ടും ഞാൻ നന്നാവില്ല എന്നുള്ള ഒരാളെയും സർവീസിൽ വച്ചിരിക്കില്ല. മാറ്റി വേറെ ആളെ വയ്ക്കും. ആ മാറ്റി വേറെ ആളെ വയ്ക്കാനുള്ള നിർദ്ദേശം ഇന്നോ നാളയോ നിങ്ങൾ കിട്ടും. സിഎൽആർ ജീവനക്കാർ ഇക്കാര്യം മനസിലാക്കണം. വൃത്തിയായി സൂക്ഷിക്കുക എന്ന് മാത്രമാണ് നിങ്ങളുടെ ജോലി.

ഡ്രൈവർമാർ വണ്ടി ഓടിച്ചോളും സ്‌റ്റേഷൻ മാസ്റ്റർ വണ്ട് ഓപ്പറേറ്റ് ചെയ്‌തോളും. നിങ്ങളെ ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നത്, വൃത്തിയാക്കാൻ വേണ്ടി മാത്രമാണ്. വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ആ ജോലി ചെയ്യാൻ യോഗ്യരല്ല. മാറ്റും. ഇക്കാര്യത്തിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദത്തിനും വഴങ്ങില്ല. അങ്ങനെയുള്ളവരെ പിരിച്ചുവിടും. ആരെക്കൊണ്ടും ശുപാർശ ചെയ്തിട്ടും കാര്യമില്ല. നടക്കുകയില്ല’- ഗണേശ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *