സ്ഥാനാർത്ഥി പ്രഖ്യാപനം നീളുമ്പോഴും അങ്കമാലി നിയോജക മണ്ഡലം ഉൾപ്പെടുന്ന മഞ്ഞപ്ര പഞ്ചായത്തിലെയു ഡി എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിച്ചു. യുഡിഎഫിൽ കോൺഗ്രസാണ് അങ്കമാലിയിൽ മൽസരിക്കുക. തന്നെയുമല്ല സിറ്റിങ്ങ് എംഎൽഎമാർക്ക് സീറ്റ് ഉണ്ടെന്നെ ആത്മവിശ്വസത്തിലാണ് മഞ്ഞപ്രയിലെ യു ഡി എഫ് പ്രവൃത്തകർ.
ഒരു പറ്റം നേതാക്കളും അനുഭാവികളും വോട്ടർ പട്ടിക പരിശോധിച്ച് ജനാധിപത്യ മുന്നണിക്ക് അനുകൂലമാകുന്ന വോട്ട്കൾ ബൂത്ത്കൾ കേന്ദ്രീകരിച്ച് ചേർക്കുന്ന പ്രക്രിയയിൽ ഭവന സന്ദർശനം നടത്തി.കഴിഞ്ഞ ദിവസം മഞ്ഞപ്ര പഞ്ചായത്തിലെ ഒട്ടുമിക്ക ചുമരുകളും യുഡിഎഫിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി റോജി എം ജോണിന് വേണ്ടി എഴുതി തീർത്തു.മുൻ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി ഇത്തരം പ്രവർത്തനങ്ങൾ കാലേകൂട്ടി നടത്തുകയാണ് പതിവ്. എന്നാൽ അവരെ മറികടന്നു യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു പടി മുന്നിട്ട് നിൽക്കുന്ന കാഴ്ച്ചയാണ് മഞ്ഞപ്രയിൽ നിന്ന് കാണാനാകുന്നത്. പഞ്ചായത്ത് പ്രസിഡൻ് സണ്ണി പൈനാടത്ത്, യുഡിഎഫ് മണ്ഡലം കൺവീനർ ചെറിയാൻ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈ രാളി, മീഡിയ സെൽ കൺവീനർ ജോമോൻ ദേവസി ഓലിയപ്പുറം, എം. സി ഇട്ടിയച്ചൻ മുടേരിപ്പടി എന്നിവരുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ടീമാണ് ചുവരെഴുത്തിന് മുന്നിട്ടറങ്ങിയത്.
ചിത്രം: യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് മഞ്ഞപ്രയിൽ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ ചുവരെഴുത്തിന് നേതൃത്വം നൽകുന്നു.
പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാട ത്ത്, ചെറിയാൻ തോമസ്, സിജു ഈ രാളി, എം. സി ഇട്ടിയച്ചൻ, ജോമോൻ ദേവസി എന്നിവർ സമീപം.
