മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിൽ തടസ്സമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങൾ വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
മരങ്ങളുടെ ശിഖിരങ്ങൾ വളർന്ന് പന്തലിച്ച് ആസ്പത്രി മേൽക്കൂരയുടെ മുകളിലേക്ക് നീങ്ങുന്നത് ഏറെ അപകടസാധ്യതക്ക് ഇടയാക്കും. ഇതിൻ്റെ ഇലകളും ഉണങ്ങിയ ചെറു കമ്പ്കളും മേൽകൂരയിൽ വന്ന് വീഴുന്നത് നിമിത്തം ഷീറ്റിനും മറ്റും കേടുപാടുകൾ ഉണ്ടാകുന്നു.
മാസങ്ങൾക്ക് മുൻപ് മുകളിലെ പാത്തിയിൽ ചോർച്ച സംഭവിച്ചു.
ഇപ്പോൾ ചെറിയ മഴ പെയ്താൽ രോഗികൾക്ക് ഇവിടെ ഹാളിൽ നിൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. തന്നെയുമല്ല മരത്തിൽ നിന്ന് ഉറുമ്പ് ഉൾപ്പെടെ ചെറുപ്രാണികളും ഇവിടെ വരുന്ന രോഗികളുടെ മേൽ വന്ന് പതിക്കുന്നതായി ആരോപിക്കുന്നു.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിൻ്റെ വെളിച്ചം നാല് ഭാഗങ്ങളിലേക്ക് ലഭിക്കത്തക്കവിധത്തിൽ വൃക്ഷങ്ങളുടെ ശിഖിരങ്ങൾ വെട്ടി ഒതുക്കണം മരചില്ലകൾ ഇടതൂർന്ന് നിൽക്കുന്നതിനാൽ ആസ്പത്രിയുടെ നാല് ഭാഗങ്ങളിലും റോഡിലെ വെളിച്ച കുറവ് നന്നേ അനുഭവപ്പെടുന്നുണ്ട് വെളിച്ചം മറയ്ക്കുന്ന ശിഖിരങ്ങൾ എത്രയും വേഗംവെട്ടി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്തിന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ചിത്രം:മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിൽഹൈമാസ്റ്റ് ലൈറ്റിൻ്റെ വെളിച്ചം മറച്ച് അപകടകരമായി നിൽക്കുന്ന മരശിഖിരങ്ങൾ.
