Your Image Description Your Image Description

ലണ്ടൻ: യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിനെ കുത്തിപരിക്കേൽപ്പിച്ചു. മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള വാർത്ത ആദ്യഘട്ടത്തിൽ പുറത്ത് വന്നപ്പോൾ മലയാളി നഴ്സിനാണ് കുത്തേറ്റത് എന്ന വിവരം പുറത്ത് വന്നിരുന്നില്ല. ആശുപത്രിയിൽ ചികിത്സ തേടി എത്തിയ റൗമോൺ ഹക്ക് (37) എന്ന വ്യക്തിയാണ് അച്ചാമ്മയെ കുത്തി പരിക്കേൽപ്പിച്ചത്.

കഴുത്തിന് പിന്നിൽ പരുക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിൽ തുടരുകയാണ്. അക്രമിയെ റിമാൻഡ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. അക്യൂട്ട് മെഡിക്കൽ വിഭാഗം യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോൺ ഹക്ക് അച്ചാമ്മയെ ആക്രമിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം.

വധശ്രമത്തിനാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ 10 വർഷമായി റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് അച്ചാമ്മ ചെറിയാൻ. ആക്രമണത്തിന് ഇരയായ നഴ്സിനും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *