Your Image Description Your Image Description

വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ജനുവരി 18 ന് രാവിലെ 7.30 ന് സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് മുക്ത മെഗാ കാമ്പയിൻ ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 10 പഞ്ചായത്തുകളിലും നടക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

ചേർത്തല, ആലപ്പുഴ എന്നീ നഗരസഭ പ്രദേശങ്ങളിലും അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, ചേന്നം പളളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലുമുള്ള ഹോട്ട് സ്പോട്ടുകളിലാണ് പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന മെഗാ
ശുചീകരണം സംഘടിപ്പിക്കുന്നത്.
ആലപ്പുഴ നഗരസഭയിലെ ഫിനിഷിംഗ് പോയിൻ്റ്, പുന്നമട ബോട്ട് ജെട്ടി, കക്കാ കായൽ എന്നിവിടങ്ങളിലും ചേർത്തല നഗരസഭയിലെ നെടുംമ്പ്രക്കാട് വിളക്കുമരം ഭാഗം, കൈനകരിയിലെ നടുത്തുരുത്ത് പുത്തൻ കായൽ പ്രദേശം, ആര്യാട് വാർഡ്-7 റെയിൻബോ ജെട്ടി, മണ്ണഞ്ചേരി വാർഡ്-4 കതിരാംതറ, മുഹമ്മ കായിപ്പുറം ജെട്ടി, തണ്ണീർമുക്കം ബോട്ട് ജെട്ടി, ചേന്നംപളളിപ്പുറം തവണക്കടവ് പ്രദേശം, തൈക്കാട്ടുശ്ശേരി വാർഡ്-8-ഫിഷ് ലാൻഡിംഗ് സെന്റർ, പാണാവളളി
വാർഡ് -5 ബോട്ട് ജെട്ടി, പെരുമ്പളം
വാർഡ്-4,5 വാത്തിക്കാട് ജെട്ടി,
അരൂക്കുറ്റി പാലത്തിന്റെ തെക്ക് വശം എന്നിവയാണ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. മെഗാ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രക്രിയയുടെ വിജയകരമായ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങളിൽ മോണിട്ടറിങ്
കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കാമ്പയിനിൽ പങ്കാളികളാകുന്നവരുടെ രജിസ്ട്രേഷനും മറ്റ് പ്രവർത്തനങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും. സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കും. കായലിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസിക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശസ്ഥാപനങ്ങളാണ് ഒരുക്കുന്നത്. ഓരോ ഹോട്ട്സ്പോട്ടിലും കുറഞ്ഞത് 100 സന്നദ്ധ പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളാകും. മാലിന്യം ശേഖരിക്കുന്നവർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ ഒരുക്കേണ്ട ചുമതല അഗ്നി രക്ഷാസേനക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *