Your Image Description Your Image Description

തിരുവനന്തപുരം: പുതുതായി നിർമ്മിച്ച കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസിസ്റ്റന്റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്‌സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്‌നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്.ഇപ്പോഴത്തെ നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ സംസ്ഥാന ആരോഗ്യവും കുടുംബ ക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *