Your Image Description Your Image Description

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന നിരക്ക് വർധന ഇന്നലെയാണ് നിന്നത്. ചൊവ്വാഴ്ച പവന് 58,640 രൂപയിലാണ് വ്യാപാരം നടന്നത്. 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തിയിരുന്നു. അതാണ് ഇന്ന് വീണ്ടും കൂടിയത്. പുതുവർഷത്തോടെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് സ്വർണവില. ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് ജനുവരി ഒന്നിനാണ്. അന്ന് 57,200 രൂപയായിരുന്നു നിരക്ക്. ഇതിനു പിന്നാലെ ജനുവരി മൂന്നിന് സ്വർണ വില 58000 കടന്നു. എന്നാല്‍ നാലിന് ഇടിവ് രേഖപ്പെടുത്തി. 57,720 രൂപയിലേക്ക് എത്തി.

തുടർന്ന് ജനുവരി നാല് മുതല്‍ ഏഴ് വരെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് വില കുത്തനെ കൂടുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി ഒമ്പതിന് വീണ്ടും 58000 കടന്ന സ്വർണ വില പിന്നീട് തിരിച്ചിറങ്ങിയില്ല. സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ പോയാൽ അധികം വൈകാതെ സ്വർണ വില അറുപതിനായിരം കടക്കുമെന്ന് ഉറപ്പായി. നിരക്ക് വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ പകരുന്നതാണ്. എന്നാല്‍ നിക്ഷേപലക്ഷ്യം മനസിലുള്ളവര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് വ്യാപകമായി നീങ്ങാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *