Your Image Description Your Image Description

പ്രണയം ഒരു സ്വപ്‌നവും വിവാഹം ഒരു സത്യവും. വര്‍ഷങ്ങള്‍ കടന്നുപോയേക്കാം. എന്നാല്‍ ഓര്‍മകള്‍ മായുന്നില്ല’-എം.ജി ശ്രീകുമാറിന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ലേഖ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികളാണിത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിനുമുമ്പ് 14 വര്‍ഷത്തോളം ഇരുവരും ലിവിങ് ടുഗെദറായിരുന്നു. 1986-ല്‍ തിരുവന്തപുരം തൈക്കാട് ധര്‍മശാസ്ത ക്ഷേത്രത്തിലാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ച. തുടര്‍ന്ന് സംഗീതക്കച്ചേരി വേദികളില്‍വെച്ച് കണ്ടുമുട്ടി. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *