Your Image Description Your Image Description

ഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഫോഴ്സ്മെന്റ് ഡയറക്റേറ്റിന് അനുമതി നൽകിയത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ നീക്കം. അരവിന്ദ് കേജ്രിവാളിനെയും, മുൻ ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഇഡിക്ക് അനുമതി നൽകി.

ഡൽഹി ലഫ്.ഗവർണർ വികെ സക്‌സേന അനുമതി നൽകിയതിന് പിന്നാലെയാണ് മന്ത്രാലയത്തിൻ്റെ ഈ തീരുമാനം.പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഇഡി മുൻകൂർ അനുമതി വാങ്ങണമെന്ന് കഴിഞ്ഞ നവംബറിലെ ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *