Your Image Description Your Image Description

ഓർമ്മക്കുറവ്,മറവി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ പ്രായത്തിലുള്ള ആളുകളെയും ഒരേപോലെ ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ ചില നല്ല ശീലങ്ങൾ കൊണ്ടുവന്നാൽ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താനാകും. ചില ശീലങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ലളിതമായ ചില കാര്യങ്ങൾ ഇതാ…

1. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക

നാം പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക എപ്പോഴും നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കൂടാതെ പുതിയതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുമ്പോൾ തന്നെ നമ്മുടെ തലച്ചോറിന്റെ ഓർമ്മ ശക്തി വർദ്ധിക്കും. ഉദാ: നമ്മൾ ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണ് പെയിന്റിംഗ് എങ്കിൽ അത് പഠിക്കുമ്പോൾ നമുക്ക് പുതിയ ഒരു അറിവാണല്ലോ ലഭിക്കുന്നത് അതേ പോലെ പല കാര്യങ്ങളും പഠിക്കാനായി ശ്രമിക്കുക.

2. വായന ഒരു ശീലമാക്കുക

വായനാശീലം വളർത്തുക എന്ന കാര്യമാണ്. വായിക്കുമ്പോൾ നമ്മുടെ ഏകാഗ്രത വർധിക്കുകയും അത് തലച്ചോർ നന്നായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ വായന ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.

3. തീയതികൾ ഓർമ്മയിൽ സൂക്ഷിക്കുക

തീയതികൾ ഓർത്തു വെക്കുന്നത് ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ തീയതികൾ ഇടയ്ക്കിടെ വെറുതെ ഒന്ന് ഓർത്തു നോക്കൂ. ഏത് നിങ്ങളുടെ തലച്ചോറിനുള്ള ഒരു ചെറിയ വ്യായാമമായിരിക്കും.

4. നന്നായി ഉറങ്ങുക

നല്ല രീതിയിലുള്ള ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്താനും അനിവാര്യമാണ്. എല്ലാ ദിവസവും കൃത്യ സമയത്ത് ഉറങ്ങാൻ ശീലിക്കുക. ഉറക്കം തടസപ്പെടുന്നവർക്ക് പഴയ കാര്യങ്ങൾ ഓർത്തെടുക്കുക പ്രയാസമായിരിക്കാം.

5. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം

സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുതാൻ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്. തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

7. തലച്ചോർ വിയർക്കട്ടെ

വ്യായാമം ചെയ്തു ശരീരം വിയർക്കുന്നതു പോലെ തലച്ചോറു വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്‍വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക. ദിവസവും പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ശ്രമിക്കുക.

8. മദ്യം നിയന്ത്രിക്കുക

നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനു പുറമേ, മദ്യം അമിതമായി കഴിക്കുമ്പോൾ, നിങ്ങളുടെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ജാഗ്രതയും ഓർമ്മശക്തിയും കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഇത് ഒഴിവാക്കുക.

9. സാമൂഹിക ബന്ധം

ആളുകളുമായി എപ്പോഴും സംവദിക്കാനും ഇടപെടാനുമുള്ള അവസരങ്ങൾ നാം ഉണ്ടാക്കിയെടുക്കുക. ഇത് നമ്മുടെ മാനസിക വളർച്ചയ്ക്ക് ഗുണകരമാണ്

Leave a Reply

Your email address will not be published. Required fields are marked *