Your Image Description Your Image Description

പാലക്കാട്: ഭാര്യയോടൊപ്പം കൃഷിയിടത്തിൽ നനയ്ക്കാൻ പോകുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റു. തേനീച്ചയിൽ നിന്ന് രക്ഷ നേടാനായി കനാലിലേക്ക് ചാടിയ 65 കാരൻ മരിച്ചു. ചിറ്റൂര്‍ കണക്കമ്പാറ കളപ്പറമ്പില്‍ വീട്ടില്‍ 65 കാരനായ സത്യരാജ് ആണ് മരിച്ചത്. ഭാര്യ 58 കാരിയായ വിശാലാക്ഷിക്കും തേനീച്ചയുടെ കുത്തേറ്റു. തുടർന്ന് പരിക്കുകളോടെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാസര്‍കോട് സ്വദേശിയായ സത്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണക്കമ്പാറയില്‍ സ്ഥിരതാമസമാക്കിയത്. ചൊവ്വാഴ്ച കാലത്ത് എട്ടുമണിയോടെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് നനയ്ക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലില്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അവശനായ സത്യരാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ തിരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *