Your Image Description Your Image Description

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാകുമെന്ന് സൂചന നൽകി ഐ.എം.എഫ്. ഏജൻസിയുടെ എം.ഡി ക്രിസ്‍റ്റലീന ജോർജിയേവയാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ നയം സംബന്ധിച്ച അനിശ്ചിതത്വം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥകളെ സ്വാധീനിക്കും. അമേരിക്കൻ സമ്പദ്‍വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച 2025ൽ കൈവരിക്കുമെന്നും ക്രിസ്റ്റലീന പറഞ്ഞു.

ആഗോള സമ്പദ്‍വ്യവസ്ഥക്ക് സുസ്ഥിരമായ വളർച്ചയുണ്ടാകുമെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നേരിയ തിരിച്ചടിയുണ്ടാവുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.
ഒരുപാട് അനിശ്ചിതത്വം നിലനിൽക്കുന്ന വർഷമാണ് 2025. പണപ്പെരുപ്പ നിരക്കും ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന ഇടിവും ചൈനീസ് സമ്പദ്‍വ്യവസ്ഥക്ക് വെല്ലുവിളിയാണ്. പണപ്പെരുപ്പം തന്നെയാണ് ബ്രസീൽ സമ്പദ്‍വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കുക. നികുതി, ഇറക്കുമതി തീരുവ എന്നിവയിലെല്ലാം അമേരിക്കയിലെ പുതിയ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കും. ഇത് ഇന്ത്യ ഉൾപ്പടെ അമേരിക്കയുമായി വലിയ വാണിജ്യ ബന്ധങ്ങളുള്ള സമ്പദ്‍വ്യവസ്ഥകളിൽ സ്വാധീനം ചെലുത്തുമെന്നും ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *