Your Image Description Your Image Description

തിരുവനന്തപുരം: സപിഐഎം പ്രവർത്തകനായ കാട്ടാക്കട അശോകൻ കൊല്ലപ്പെട്ട കേസ്. എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സംഭവം നടന്ന് 11വർഷങ്ങൾക്ക് ശേഷം കേസിൽ ഈ മാസം 15ന് ശിഷ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷന്‍സ് കോടതിയാണ് വിധിപറയുന്നത്. ആകെ 19 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ മാപ്പുസാക്ഷിയാവുകയും ചെയ്തു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകൻ, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. പ്രധാനപ്രതി ശംഭു പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *