Your Image Description Your Image Description

കൊച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം.

അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു.
പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. പൊതു ഇടങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണം എന്നും കോടതി ചോദിച്ചു.

ത​നി​ക്കെ​തി​രേ ആ​രോ​പി​ച്ചി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് ബോ​ബി കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. താ​ന്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *