Your Image Description Your Image Description

ഡ​ൽ​ഹി: ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​ഹാ​സ ശ​ബ്ദം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും സ്പ​ർ​ശി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി.

അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 8:00 മണിക്ക് പൂങ്കുന്നത് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിയോടെ സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം.

ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പി ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *