Your Image Description Your Image Description

ആലപ്പുഴ : ജില്ലയിലെ സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് യാത്രക്കാരോടും, മറ്റ് റോഡ് ഉപയോക്താക്കളോടും മോശം പെരുമാറ്റവും, അസഭ്യം പറയുന്നതും മറ്റ് അക്രമപ്രവർത്തനങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഈ തീരുമാനമെന്ന് ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ ടി ഒ) അറിയിച്ചു.

ജനുവരി 15 മുതൽ പൊലീസ് ക്ലിയറൻസ് ഉള്ളവർ മാത്രമേ സ്വകാര്യബസുകളിൽ ജീവനക്കാരായി പ്രവർത്തിക്കാവൂ എന്നും ആർ ടി ഒ അറിയിച്ചു. സ്വകാര്യ ബസുടമകൾ ഈ സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കിയ ശേഷമെ ജീവനക്കാരെ ബസുകളിൽ നിയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *