Your Image Description Your Image Description

ചെന്നൈ: സ്കൂളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലി ചെയ്യിപ്പിച്ചതിനെ തുടർന്ന് ദളിത് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി ആരോപണം. മധുര കപ്പലൂരിലെ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി യുവരാജിന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്.

കെട്ടിടാവശിഷ്ടങ്ങളിലെ പൊടിയേറ്റാണ് കാഴ്ച നഷ്ടമായത്. കണ്ണിന് ഗുരുതര പരിക്കേറ്റിട്ടും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
സ്കൂളിലെ ദളിത് വിദ്യാർഥികളെ അധ്യാപകർ നിർബന്ധിച്ച് ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്.

കണ്ണിൽ പൊടി വീണ് ഗുരുതരാവസ്ഥയിലായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. പകരം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. സംഭവത്തിൽ സി.പി.ഐ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ചികിത്സ ഉറപ്പാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *