Your Image Description Your Image Description

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ വണ്ടാനം ദന്തൽ നഴ്സിങ് കോളേജിലേക്ക് പോകുന്ന റോഡിന്റെ ഇരു വശങ്ങളിലും നിറയെ മാലിന്യ കൂമ്പാരങ്ങളാണ്. ഏറെക്കാലമായി പ്രദേശവാസികളും നാട്ടുകാരും ദുർഗന്ധം കൊണ്ട് പൊറുതിമുട്ടുകയാണ് ഈ വഴിയിലൂടെ യാത്രചെയ്യുന്നത്. നഴ്സിങ് കോളേജിലേയും ദന്തൽ കോളേജിലേയും ജീവനക്കാരും വിദ്യാർഥികളും രോഗികളുമുൾപ്പെടെ നിരവധി ആളുകളാണ് ദിവസവും ഈ റോഡിലൂടെ കടന്ന് പോകുന്നത്.

അടുക്കളമാലിന്യം, കക്കൂസ് മാലിന്യം, ഷെഡ്ഡുകളിൽ നിന്നുള്ള മാലിന്യം, ഇറച്ചി മാലിന്യം, പഴക്കടകളിലെ അവശിഷ്ടം എന്നിവയാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. ചീഞ്ഞ അവശിഷ്ടങ്ങൾ പുഴുവരിച്ച നിലയിലാണ് ഇവിടെ കിടക്കുന്നത്. മാലിന്യങ്ങള്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കിറ്റിൽ കെട്ടിയാണ് ഇട്ടിരിക്കുന്നത്. റോഡിന്റെ ഇരുവശവും വലിയ കാട് രൂപപ്പെട്ട അതിനാൽ ഇഴജന്തുക്കളുടെയും നായ്ക്കളുടെ ശല്യവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി തവണ നാട്ടുകാരായ ജനങ്ങളും, വിദ്യാർഥികളും, ആശുപത്രി ജീവനക്കാരുമെല്ലാം വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇതിൽ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവർത്തനരഹിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ ശാശ്വതപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നാട്ടുകാർ. സ്ഥലം എംഎൽയുടെ ഭാഗത്തു നിന്ന് പ്രശ്ന പരിഹാരത്തിനുള്ള ഇടപെടൽ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *