Your Image Description Your Image Description

റിയാദ്: സൗദി അറേബ്യയില്‍ മഴ കനക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. വലിയ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍ രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. മദീനയിലെ ബാദര്‍ ഗവര്‍ണറേറ്റിലെ അല്‍ ഷഫിയയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 49.2 മില്ലിമീറ്റര്‍.

ജിദ്ദ നഗരത്തിലെ അല്‍ ബസതീനില്‍ 38 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കൻ നഗരങ്ങളായ അൽ അഹ്സ, ജുബെയ്​ൽ, അൽഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മഴ പെയ്തു.

സർക്കാരും റെഡ് ക്രസന്‍റ് അതോറിറ്റി ഉൾപ്പെടെയുള്ള സംഘടനകളും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. താഴ്​വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിങ്ങനെ വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവിൽ ഡിഫൻസ് നിർദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *