Your Image Description Your Image Description

വനിത ശിശുവികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഒബ്സര്‍വേഷന്‍ ഹോമിലെ സ്ഥിരം കെയര്‍ടേക്കറുടെ ലീവിനും ഓഫിനും ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയോഗിക്കുന്നതിന് പ്ലസ്ടു പാസ്സായ 25 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ സ്ഥാപനത്തില്‍ രാത്രിയും പകലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ അപേക്ഷയോടോപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജനുവരി 20 ന് മുമ്പ് സൂപ്രണ്ട്, ഗവ. ഒബ്സര്‍വേഷന്‍ ഹോം മായിത്തറ, 688593 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0478281236

Leave a Reply

Your email address will not be published. Required fields are marked *