Your Image Description Your Image Description

മുംബൈ: ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ഖാന്റെ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ‌ പുതിയ ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. അപ്പാർട്ട്മെന്റിന് പരിസരത്തെ സംശയാസ്പദമായി പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി സല്‍മാന്‍ഖാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ വാഹന വ്യൂഹം എപ്പോഴും ഉണ്ടാവാറുണ്ട്.

വൈ പ്ലസ് സെക്യൂരിറ്റിയാണ് താരത്തിന്. എല്ലാ വിധ ആയുധങ്ങളും കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു കോൺസ്റ്റബിളും സൽമാന്റെ സുരക്ഷ ഉറപ്പാക്കാനുണ്ട്. അതേസമയം ബാബ സിദ്ദിഖിയുടെ മരണ ശേഷം താരത്തിന് നിരവധി തവണ വധ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്‌സി അപാര്‍ട്‌മെന്റിന് നേരെ വെടിവെപ്പുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്റെ അപാര്‍ട്‌മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ജനുവരിയില്‍ രണ്ട് അജ്ഞാതര്‍ വ്യാജപ്പേരില്‍ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നതായും സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *