മലപ്പുറം : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ ജനുവരി ബാച്ചിന് തുടക്കമായി.
റെഗുലര്‍ ബാച്ചിന്റെ ഉദ്ഘാടനം എ.ആര് നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈല പൂനത്തില്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ശരത് ചന്ദ്ര ബാബു വി, കമറു കക്കാട്, സലീം ഒ, ജംഷീദ് സി സംസാരിച്ചു.