Your Image Description Your Image Description

ചെന്നൈ: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവം, വീണ്ടും വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിമർശിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നൽകി. ഹരിത ട്രൈബ്യൂണൽ
ഉത്തരവിന് പിന്നാലെ മാലിന്യങ്ങൾ കേരളം തിരുനെൽവേലിയിൽ നിന്ന് നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *