Your Image Description Your Image Description

ജനപ്രിയ വാഹനമായ എസ്‍യുവി ക്രേറ്റയുടെ ഇലക്ട്രിക് മോഡലിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് ഹ്യുണ്ടേയ്. ഈ മാസം 17ന് ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 51.4 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ തന്നെ 473 കിലോമീറ്റർ ഓടും. നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ 7.9 സെക്കൻഡ് മാത്രം മതിയാകും വാഹനത്തിന്.

ഡിസൈനിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഐസിഇ ക്രേറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ബോഡി പാനലുകളിൽ വലിയ മാറ്റമില്ല. മുൻ പിൻ ബംബറിൽ ചെറിയ മാറ്റങ്ങളുണ്ട്. മുന്നിലെ ലോഗോയ്ക്ക് പിന്നിലാണ് ചാർജിങ് പോർട്ട്. പുതിയ എയ്റോ ഓപ്റ്റിമൈസിഡ് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്.റീ ഡിസൈൻ ചെയ്ത സെന്റർ കൺസോൾ, രണ്ട് കപ്പ്ഹോൾഡർ, ഇലക്ട്രോണിക് പാർക് ബ്രേക്, ശീതികരിക്കാവുന്ന സീറ്റുകൾ, അഡാസ് സുരക്ഷ, ആറ് എയര്‍ബാഗ്, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ഹ്യുണ്ടേയ് ക്രേറ്റയിലുള്ളത്.

ഡിജിറ്റൽ കീ ഉപയോഗിച്ച് സ്മാർട്ട്ഫോണും വാച്ചും മുഖാന്തരം വാഹനം അൺലോക്ക് ചെയ്യാം. രണ്ട് ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭിക്കും. ഉയർന്ന മോഡലിൽ 51.4 കിലോവാട്ട് ബാറ്ററിയാണ്, റേഞ്ച് 473 കിലോമീറ്റർ, ബേസ് മോഡലിൽ ഉപയോഗിക്കുന്ന 42 കിലോവാട്ട് ബാറ്ററി 390 കിലോമീറ്റർ റേഞ്ച് നൽകും. 11 കിലോവാട്ട് സ്മാർട്ട് കണക്റ്റഡ് വാൾബോക്സ് ചാർജർ ഉപയോഗിച്ചാൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജാകാൻ നാലു മണിക്കൂർ മാത്രം മതി. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്‌സലൻസ് എന്നിങ്ങനെ നാലു മോഡലുകളിലും എട്ട് മോണോടോൺ, 2 ഡ്യുവൽ ടോൺ നിറങ്ങളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *