Your Image Description Your Image Description

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു ഉമ തോമസ് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ നിന്ന് റിബ്ബൺ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ പ്ര​ച​രി​ക്കു​ന്ന​ത്.

വേ​ദി​യി​ൽ സ്ഥ​ല​മി​ല്ലാ​യി​രു​ന്നു എ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാക്കുന്നത്. പി​ൻ​നി​ര​യി​ൽ നി​ന്ന് ഉ​മ തോ​മ​സ് മു​ൻ​നി​ര​യി​ലേ​ക്ക് വ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.ആ​ദ്യം ഒ​രു ക​സേ​ര​യി​ലി​രു​ന്ന ശേ​ഷം പി​ന്നീ​ട് മാ​റി​യി​രി​ക്കു​ന്നു. മ​ന്ത്രി​യും എ​ഡി​ജി​പി​യും നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ​യ്ക്ക് അ​പ​ക​ടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *