Your Image Description Your Image Description

ബെം​ഗളൂരു: നടിക്കുനേരെ ലൈം​ഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ പ്രശസ്ത കന്നഡ സീരിയൽ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. വെള്ളിയാഴ്ച രാജരാജേശ്വരി ന​ഗർ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയിൽ ചരിതിനെ അറസ്റ്റ് ചെയ്തത്.

2023-2024-കാലത്താണ് കുറ്റകൃത്യങ്ങൾ നടന്നതെന്ന് ഡി.സി.പി (വെസ്റ്റ്) എസ്. ​ഗിരീഷ് പറഞ്ഞു. ഈ മാസം 13-നാണ് യുവനടി പരാതി നൽകിയത്.

2023-ലാണ് ഇവർ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പരാതിക്കാരിയായ നടിയോട് പ്രണയബന്ധത്തിലേർപ്പെടാൻ ചരിത് നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *