Your Image Description Your Image Description

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 35 കാരിയുടെ കുടുംബത്തിന് 2 കോടി രൂപ നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ഒരു കോടി രൂപ തന്റെ മകൻ നൽകുമെന്നും ബാക്കി തുക സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും പങ്കിടുമെന്നും അല്ലു അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിനിരയായ കുടുംബത്തിന് തുക കൈമാറാൻ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരക്കിൽപ്പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞ ചില വ്യവസ്ഥകൾ അനുസരിച്ചാണ് തങ്ങൾ തുക മാറാനുള്ള ദൗത്യം തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണെ ഏൽപ്പിച്ചതെന്നും അല്ലുവിന്റെ പിതാവ് വെളിപ്പെടുത്തി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും നടന്റെ പിതാവ് പറഞ്ഞു. ഞങ്ങളുടെ പ്രാർത്ഥന ആ കുടുംബത്തിന് വേണ്ടി ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *