Your Image Description Your Image Description

മസ്കറ്റ്: ഒമാനിൽ പലയിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഡിസംബര്‍ 26 വ്യാഴാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ന് മുതല്‍ ബുധനാഴ്ച വരെ മഴമേഘങ്ങള്‍ രൂപപ്പെടാനും മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ് ഉള്‍പ്പെടെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടവിട്ടുള്ള മഴ പെയ്യാനും സാധ്യതയുണ്ട്. 5-15 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. കാറ്റ് ശക്തമാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും. വ്യാഴാഴ്ചയും കനത്ത മഴ തുടരും. മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ്, സൗത്ത് ശര്‍ഖിയ, ദാഖിലിയയുടെ വിവിധ ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *