Your Image Description Your Image Description

നെടുമൺകാവ്: യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 6 പേരെ എഴുകോൺ പൊലീസ് പിടികൂടി. കുടിക്കോട് അമ്പിളി ഭവനിൽ അജിത് (29), സഹോദരൻ അനൂപ് (26), കുടിക്കോട് രാഹുൽ ഭവനിൽ രഹിൻ രവീന്ദ്രൻ (26), മടന്തകോട് അശ്വതി ഭവനിൽ അജിത് (25), വാക്കനാട് നളിനി മന്ദിരത്തിൽ ആകാശ് (22), കുടിക്കോട് എം.എസ്.മന്ദിരത്തിൽ കൃഷ്ണദാസ് (22) എന്നിവരാണ് പിടിയിലായത്. കുളപ്പാടം ചരുവിള കടയിൽ മാഹിൻ (31), സുഹൃത്ത് ബിനോയ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഞായറാഴ്‌ച വൈകിട്ട് 4.45 നാണ് സംഭവം.

കുളപ്പാടം ചരുവിള കടയിൽ വീട്ടിൽ മാഹിനും ബിനോയിയും ഇരുചക്ര വാഹനത്തിൽ ബാറിൽ നിന്ന് ഇറങ്ങി വരുമ്പോൾ അക്രമി സംഘം ജീപ്പിലെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും അടിച്ചും പരുക്കേല്പിക്കുകയായിരുന്നു. മാഹിന്റെ തലയിൽ ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. മോതിര വിരലിന്റെ അഗ്രം അറ്റു പോകുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് എഴുകോൺ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *