Home » Blog » Kerala » അർഹരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും -മന്ത്രി കെ രാജൻ 
12_13

പുതിയങ്ങാടി, വേങ്ങേരി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

 

ചട്ടങ്ങളിലും നിയമങ്ങളിലും ആവശ്യമായ മാറ്റം വരുത്തി അർഹരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യമാണ് സർക്കാറിനെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. പുതിയങ്ങാടി, വേങ്ങേരി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ വിവരങ്ങളും ഒറ്റ ചിപ്പ് ഘടിപ്പിച്ച കാർഡിൽ കൊണ്ടുവരാൻ കഴിയുന്ന റവന്യു കാർഡ് ഈ മാസം 24ന് കേരളത്തിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

 

കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.