Home » Blog » kerala Max » കള്ളത്തരം ഒന്നുമില്ലെങ്കിൽ തുറന്നുപറയണം; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ വിമർശനവുമായി എം.വി. ഗോവിന്ദൻ
mv_govindan-9 (1)

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ആരുടെ സ്പോൺസർഷിപ്പിലാണ് മംഗലാപുരത്തേക്കും മലപ്പുറത്തേക്കും ചാർട്ടേഡ് വിമാനം പോയതെന്ന് ജനങ്ങൾക്ക് അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് എംഎൽഎമാർക്ക് വരെ മുഖ്യമന്ത്രിയുടെ ഈ നടപടികളിൽ എതിർപ്പുണ്ടെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് കോൺഗ്രസുകാർ പോലും പറയുന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇത് തുടരുമെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നതെന്നും, കേരളത്തെ വലിയ അഴിമതിയുടെ കേന്ദ്രമാക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടുകളെ അതിശക്തമായി കേരളം എതിർക്കുകയാണ്. പത്രപ്രവർത്തകർക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാനാകാത്തതിനാൽ അദ്ദേഹം ഇറങ്ങിപ്പോവുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഇത്തരം തെറ്റായ തീരുമാനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ എല്ലാ ജനങ്ങളും എതിർക്കുമെന്നും, ജനങ്ങൾ അദ്ദേഹത്തെ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

“മുഖ്യമന്ത്രി സ്പോൺസർ ആരെന്ന് പറയാത്തതെന്താണ്? എന്തെങ്കിലും ഇല്ലാതെ ഒളിച്ചുവെക്കേണ്ട കാര്യമില്ലല്ലോ. എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട ചിലർ പിടിക്കപ്പെട്ടപ്പോൾ അവർ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു. ഇത്തരം പല കാര്യങ്ങളിലെയും ദുരൂഹതകൾ നീങ്ങണമെങ്കിൽ മുഖ്യമന്ത്രി ഇതെല്ലാം തുറന്നുപറയാൻ തയ്യാറാകണം,” എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *