Your Image Description Your Image Description

ഈ വർഷം പാക്കിസ്ഥാൻകാർ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് എന്താണെന്നു അറിയാമോ? ‘മുകേഷ് അംബാനിയുടെ ആസ്തി’, ‘മുകേഷ് അംബാനിയുടെ സമ്പാദ്യം’ തുടങ്ങിയ വാക്കുകളാണ് ഏറ്റവും അധികം തിരഞ്ഞത്. ഇത് കൂടാതെ ‘മുകേഷ് അംബാനിയുടെ മകന്‍’, ‘മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹം’, ‘മുകേഷ് അംബാനിയുടെ വീട്’, ‘അംബാനിയുടെ ആസ്തി മൂല്യം’ എന്നീ വാക്കുകളും ഒപ്പം തിരഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് മുകേഷ് അംബാനിയുടെ വിവരങ്ങള്‍ ഏറ്റവും കൂടുതലായി അന്വേഷിച്ചതെന്നാണ് ഗൂഗിളിന്റെ റിപ്പോർട്ട്.

ഈ വർഷം നടന്ന അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ലോക ശ്രദ്ധ നേടിയിരുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ബില്‍ ഗേറ്റ്സ്, സൗദി അരാംകോ ചെയര്‍പേഴ്സണ്‍ യാസര്‍ അല്‍ റുമയ്യന്‍, ഗായിക റിഹാന, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക് തുടങ്ങി ആഗോളതലത്തിൽ നിന്നുള്ള പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

ഇതോടെ വിവാഹ ചടങ്ങിന്‍റെ ഓരോ വിവരങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മുകേഷ് അംബാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ ഗൂഗിളില്‍ തെരഞ്ഞത്. അംബാനിയെ കൂടാതെ ട്വല്‍ത്ത് ഫെയില്‍, മിര്‍സാപൂര്‍, ബിഗ് ബോസ് തുടങ്ങിയ സിനിമകളും ഷോകളും പാക്കിസ്ഥാനികള്‍ തിരഞ്ഞ കൂട്ടത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *