Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​നി​ക്ക് ക്ലാ​സ് മു​റി​യി​ല്‍ വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് നൽകണമെന്ന് മന്ത്രിയുടെ നിർദ്ദേശം . പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ചെ​ങ്ക​ല്‍ ഗ​വ. യു​പി​എ​സി​ലെ വി​ദ്യാ​ര്‍​ഥി​നി നേ​ഹ(12)​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ക്ലാ​സ് മു​റി​യി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ഘോ​ഷ​ത്തി​നി​ടെ നേ​ഹ​യു​ടെ വ​ല​തു​കാ​ല്‍ പാ​ദ​ത്തി​ൽ പാ​മ്പു​ക​ടി​ക്കു​ക​യാ​യി​രു​ന്നു.

നിലവിൽ പെ​ൺ​കു​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്. വി​ഷ​മി​ല്ലാ​ത്ത പാമ്പാണ് കുട്ടിയെ കടിച്ചതെന്നും അതിനാൽ ആ​രോ​ഗ്യ​നി​ല​യി​ൽ കു​ഴ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *