Your Image Description Your Image Description

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് അറിയാതെ ‘വാഹന്‍’ സോഫ്റ്റ്‌വെയർ ഹെവി വാഹനങ്ങള്‍ക്കുള്ള ഫിറ്റ്നസ് ഫീസ് ഉയര്‍ത്തി. ലോറി, ബസ് തുടങ്ങിയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിന് 800 രൂപ ഫീസും 220 രൂപ സര്‍വീസ് ചാര്‍ജുമാണ് ഈടാക്കിയിരുന്നത്. 1020 രൂപ വാങ്ങിയിരുന്നിടത്ത് അപ്രതീക്ഷിതമായി 250 രൂപകൂടി അധികം ഈടാക്കിത്തുടങ്ങി.

പെനാല്‍റ്റി എന്ന പേരിലാണ് ഈ തുക സോഫ്റ്റ്‌വെയർ ഈടാക്കുന്നത്. കാലാവധി തീരാത്ത വാഹനങ്ങള്‍ക്കും ഇത് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയാണ് ഫീസ് വര്‍ധന നടപ്പാക്കുന്നത്. വര്‍ധനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല.

സോഫ്റ്റ്‌വെയർ പിഴവാണെന്നാണ് നിഗമനം. അധികം അടയ്ക്കുന്ന തുക നഷ്ടമാകും. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വെബ്സൈറ്റ്. മറ്റേതെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ടതുപ്രകാരം വരുത്തുന്ന മാറ്റങ്ങളും കേരളത്തിലെ സേവനങ്ങളെ ബാധിക്കാറുണ്ട്

Leave a Reply

Your email address will not be published. Required fields are marked *