Your Image Description Your Image Description

ബീജിംഗ്: ചൈനീസ് വിദേശകാര്യ മന്ത്രിയോടൊപ്പം ചർച്ചകൾ നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിംഗില്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ വെടിനിര്‍ത്തലിന് ആഴ്ചകള്‍ക്ക് ശേഷമാണ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം ഉന്നയിച്ചേക്കും.

നാല് വര്‍ഷത്തിലേറെ നീണ്ട സൈനിക തര്‍ക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഗല്‍വാന്‍ താഴ്വരയില്‍ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *