Home » Blog » kerala Mex » ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയിലാണ് ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്നത്: സർക്കാരിനെ പരിഹസിച്ച് വി.ഡി. സതീശൻ
vd_satheesan-2

മേശ് ചെന്നിത്തല സഭാ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്നും സമുദായ ആസ്ഥാനങ്ങളിൽ പോകുന്നത് സ്വാഭാവികമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല തന്റെ നേതാവാണെന്നും കോൺഗ്രസ് വർഗീയതയെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കിയ സതീശൻ, സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണെന്നും രൂക്ഷമായി വിമർശിച്ചു. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയിലാണ് ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം പൂഴ്ത്തിവെച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തെടുക്കുന്നത് തിരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടുള്ള നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡിട്ട സർക്കാരാണ് ഇപ്പോൾ പി.എസ്.സി പ്രായപരിധി കൂട്ടി ഉദ്യോഗാർത്ഥികളെ സന്തോഷിപ്പിക്കാൻ നോക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുകയാണെങ്കിൽ വരാനിരിക്കുന്ന പുതിയ സർക്കാർ അവയെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ചെലവിൽ സർക്കാർ സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. വാർത്താ സമ്മേളനങ്ങളിൽ പോലും കൃത്യമായി മറുപടി പറയാത്ത മുഖ്യമന്ത്രി നടൻ മോഹൻലാലുമായി അഭിമുഖം നടത്തിയത് നന്നായെന്നും, അങ്ങനെയെങ്കിലും അദ്ദേഹം ഒന്ന് ചിരിച്ചുകണ്ടല്ലോ എന്നും സതീശൻ പരിഹസിച്ചു. മുൻപ് ഉമ്മൻ ചാണ്ടി നടത്തിയ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിലും സർക്കാർ മറുപടി പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തെളിവില്ലെന്ന് കോടതി തന്നെ പറഞ്ഞ സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റെന്ന് സർക്കാർ വ്യക്തമാക്കണം. സാധാരണ പൗരന് ലഭിക്കേണ്ട പരിരക്ഷ എല്ലാവർക്കും ലഭിക്കണമെന്നും സതീശൻ കോട്ടയത്ത് പറഞ്ഞു.