Your Image Description Your Image Description

മുൻ സീനിയർ ഗവ പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ആണ് ഹർജി. ജാമ്യാപേക്ഷയിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ മുമ്പാകെ കീഴടങ്ങിയാൽ വൈകാതെ തീരൂമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ, പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ കത്ത് അയച്ചു.

അഭിഭാഷകനെ ചോറ്റാനിക്കര പൊലീസ് സഹായിക്കുകയാണെന്നും തങ്ങൾ ജീവിക്കുന്നത് മരണഭയത്തോടെയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് അറസ്റ്റ് വൈകിയാൽ അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്കപ്പെട്ടു. പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചത് ബലാത്സംഗ കേസിൽ പ്രതിയായ അഭിഭാഷകന്‍റെ അറസ്റ്റ് വൈകുന്നതിന്‍റെ കാരണമെന്താണെന്ന ചോദ്യത്തോടെയാണ്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *