Your Image Description Your Image Description

തൃശൂർ: മൊട്ടത്തലയൻമാരുടെ അന്തർദേശീയ കൂട്ടായ്മയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ തൃശൂരിൽ നിർവഹിച്ചു. ജാതിമത വർണ്ണ വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എംജിഎഫിന് 26 രാജ്യങ്ങളിലായി 916 അംഗങ്ങളുണ്ട്.

ലോഗോ പ്രകാശന ചടങ്ങിൽ എംജിഎഫ് ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ, സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ, കമ്മിറ്റി അംഗങ്ങളായ ഡിറ്റോ പോൾ, ജിൽസ് ജോൺ, ബഷീർ മിക്സ് മാക്സ്, എം.ജി മെമ്പർമാരായ സന്തോഷ്‌, ജിനേഷ്, ജോജോ എന്നിവരും പങ്കെടുത്തു.ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ മോഹൻ പയ്യോളിയാണ് ലോഗോയുടെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്.

54 – മത് ഒമാൻ നാഷണൽ ഡേ ആയ നവംബർ 18ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ ഒത്തു ചേരൽ നടന്നു.സുവിഷ്,അജയ്,ഷിനു പാപ്പച്ചൻ,സന്തോഷ്‌,റോണ,ആഷിക്,വിഷ്ണു,ഗോപകുമാർ,വിനയ്,ബിബിൻ,സുമേഷ് ഹരിഹരൻ,ഷിജു കടവിൽ,അനീഷ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന ദുബൈ റണ്ണിൽ മൊട്ട ഗ്ലോബൽ സംഘടനയുടെ അംഗങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഡിസംബര്‍ 8ന് ബാംഗ്ലൂരിൽ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ സംഗമം നടക്കും.പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *