Your Image Description Your Image Description

കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ.കേസുമായി ബന്ധപ്പെട്ട് തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പി വഴിവിട്ട ഇടപെടൽ നടത്തി എന്ന് കണ്ടെത്തൽ.

ഓംപ്രകാശിന്റെയും ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി, അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ഇക്കാര്യത്തിൽ തുടർനടപടിയില്ല. ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി നിരന്തരം ബന്ധത്തിന് പലതവണ നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണിത്.

അതേസമയം ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം കൊക്കെയിൻ കൊച്ചിയിൽ എത്തിച്ച സംഘത്തിലേക്ക് വ്യാപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *